അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബര്‍ 4 പി.എസ്.സിയുടെ വണ്‍ടൈം രജിസ്‌ട്രേഷന്‍ ചെയ്തിട്ടുള്ളവര്‍ക്ക് സൈറ്റു മുഖേന അപേക്ഷകള്‍ സമര്‍പ്പിക്കാം… കെ.എ.എസിനുള്ള ആദ്യ വിജ്ഞാപനം പി.എസ്.സി പ്രസ്ദീകരിച്ചു. റാങ്ക്പട്ടിക 2020 നവംബര്‍ ഒന്നിനു തയ്യാറാകുന്ന വിധത്തില്‍ മൂന്ന് ഘട്ടങ്ങളായാണ് പരീക്ഷ നടത്തുക. പ്രാഥമിക പരീക്ഷ 2020 ഫെബ്രുവരിയില്‍ നടക്കും. മുഖ്യപരീക്ഷയുടെയും അഭിമുഖത്തിന്റെയും സമയം പിന്നീട് അറിയിക്കും. പരീക്ഷാഘടന, പാഠ്യപദ്ധതി എന്നിവ ഉള്‍പ്പെടുത്തിയാണ് വിജ്ഞാപനം പ്രസ്ദ്ധീകരിച്ചിരിക്കുന്നത്. ബിരുദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. നേരിട്ടുള്ള നിയമനത്തിന് 32 വയസ്സും പൊതുവിഭാഗത്തില്‍ നിന്നുള്ള ആദ്യ തസ്തികമാറ്റത്തിന് 40 വയസ്സും […]