ഹുമയൂണ്‍

1508 ല്‍ കാബൂളില്‍ ബാബറിന്റെയും മഹം ബീഗത്തിന്റെയും മകനായി ജനനം.നസിറുദ്ദീന്‍ മുഹമ്മദ് എന്നാണ് പൂര്‍ണനാമം.1530 ലാണ് മുഗള്‍ ചക്രവര്‍ത്തിയായി ആഗ്രയില്‍ ഹുമയൂണ്‍ അധികാരത്തില്‍ ഏത്തിയത്. ഭാഗ്യവാന്‍ എന്നാണ് ഹുമയൂണ്‍ എന്ന വാക്കിന്റെ അര്‍ത്ഥം.ക്ഷമശീലനായ ഇദ്ദേഹത്തിന് ഇന്‍സാന്‍ ഇ- കാമില്‍ എന്ന അപരനാമവും ഉണ്ടായിരുന്നു. ദല്‍ഹിക്കു സമീപം ഹുമയൂണ്‍ പണിക്കഴിപ്പിച്ച നഗരമാണ് ദിന്‍പന. ഭരണത്തില്‍ നിന്ന് ഇടക്ക് വിട്ടു നില്‍ക്കേണ്ടി വന്ന ഏക മുഗള്‍ രാജാവും ഇദ്ദേഹമാണ്. 1556 ല്‍ നാല്‍പ്പത്തിയേഴാം വയസില്‍ ഇദ്ദേഹം കോണിപ്പടിയില്‍ നിന്നും വീണുണ്ടായ അപകടത്തെ തുടര്‍ന്ന് മരണപ്പെട്ടു.