ബാബറില്‍ തുടങ്ങുന്ന മുഗള്‍ സാമ്രാജ്യം.
1483 മുതല്‍ 1530 വരെ മുഗള്‍ സാമ്രാജ്യ സ്ഥാപനകനായ ബാബറിന്റെ ജീവിത കാലഘട്ടമാണ്. ഇന്നത്തെ ഉസ്ംെബക്കിസ്ഥാന്റെ ഭാഗമായ ഫര്ഘാനയിലാണ് ജനനം. സഹറുദ്ദീന്‍ മുഹമ്മദ് എന്നാണ് പൂര്‍ണനാമം. ബാബര്‍ എന്ന വാക്കിന് സിഹം എന്ന് അര്‍ത്ഥമുണ്ട്.സാഹിത്യാഭിരുചി ഏറ്റവും കൂടുതലുണ്ടായിരുന്ന മുഗള്‍ ചക്രവര്‍ത്തിയാണ് ബാബര്‍.
1503- ല്‍ കാബുള്‍ പിടിച്ചെടുത്തു ബാബര്‍.1526-ല്‍ ഒന്നാം പാനിപ്പട്ട് യുദ്ധത്തില്‍ ഇബ്രാഹിം ലോധിയെ പരാജയപ്പെടുത്തി ഇന്ത്യയില്‍ മുഗള്‍ ഭരണത്തിന് തുടക്കംക്കുറിച്ചു. പിന്നീട് 1527-ല്‍ ഖ്വന യുദ്ധത്തില്‍ സാംഗ റാണയെ ബാബര്‍ അക്രമിച്ചു. ഇതോടെ മുഗള്‍ ഭരണം ശാക്തിപ്പെട്ടു. 1530 തില്‍ കാബൂളിലേക്കുള്ള യാത്ര മദ്ധ്യേ ബാബര്‍ മരണപ്പെട്ടു. മുഗള്‍ പൂന്തോട്ട നിര്‍മ്മാണത്തിന് തുടക്കമിട്ടത് ബാബറാണ്.ബാബറിന്റെ കാലത്താണ് (1528ലാണ് ) അയോധ്യയില്‍ ബാബറി മസ്ജിത് പണിതതെന്നാണ് കരുതപ്പെടുന്നത്. ഏറ്റവും കുറച്ചുകാലംമാത്രം ഭരണം നടത്തിയ ബാബറിനെ നാഷ്ണല്‍ ഹീറോയായി കണക്കാക്കുന്ന രാജ്യങ്ങളാണ് ഉസ്ബക്കിസ്ഥാനും തജിക്കിസ്ഥാനും.