ഫോട്ടോഗ്രാഫി കോഴ്സ് സൗജന്യ പരിശീലനം ……..!!!

സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍ പരിവര്‍ത്തിത ക്രൈസ്തവ/ ശുപാര്‍ശിത വിഭാഗക്കാര്‍ക്ക് ഏപ്രില്‍ മുതല്‍ നാലുമാസത്തെ ഫോട്ടോ ജേര്‍ണലിസം സര്‍ട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു. യോഗ്യത എസ്.എസ്.എല്‍.സി/ തത്തുല്യ പരീക്ഷ. പ്രായം 18 മുതല്‍ 40 വയസ്സുവരെ. ഗ്രാമപ്രദേശങ്ങളില്‍ പ്രതിവര്‍ഷം 98000 രൂപ വരെയും നഗരപ്രദേശങ്ങളില്‍ പ്രതിവര്‍ഷം 1,20,000 രൂപവരെയായിരിക്കണം കുടുംബ വാര്‍ഷിക വരുമാനം. 10 പേരെയാണ് സൗജന്യ പരിശീലനത്തിന് തെരഞ്ഞെടുക്കുന്നത്. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ , ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളോടൊപ്പം മാര്‍ച്ച് 25ന് മുമ്പായി അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍, നാഗമ്പടം, കോട്ടയം എന്ന വിലാസത്തില്‍ ലഭിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് ക്യാമറയും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് അഞ്ചു ലക്ഷം രൂപവരെ ജാമ്യ വ്യവസ്ഥയില്‍ പ്രതിവര്‍ഷം ആറു ശതമാനം പലിശ നിരക്കില്‍ വായ്പ കോര്‍പ്പറേഷന്‍ നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0481 2564304, 9400309740.

Related Posts