അക്ബര്‍

മുഗള്‍ ചക്രവാര്‍ത്തിമാരില്‍ പ്രധാന പങ്കു വഹിച്ച അക്ബര്‍ ചക്രവര്‍ത്തിയുടെ കാലഘട്ടം 1556 മുതല്‍ 1605 വരെയാണ്. ജലാലുദ്ദീന്‍ മുഹമ്മദ് അക്ബര്‍ എന്നാണ് യഥാര്‍ത്ഥ പേര് . പിതാവ് ഹുമയൂണിന്റെ മരണത്തെ തുടര്‍ന്ന് 13-ാ ംവയസ്സില്‍ അദ്ദേഹം മുഗള്‍ സിംഹാസനത്തിന്റെ അവകാശിയായി. മഹാന്‍ എന്നാണ് അക്ബര്‍ എന്ന വാക്കിന്റെ അര്‍ത്ഥം. മുഗള്‍ സാമ്രാജ്യത്തിന്റെ ഭരണത്തില്‍ നിര്‍ണായക ഇടപെടല്‍ നടത്തിയതോടെ മുകള്‍ സാമ്രാജ്യത്തിന്റെ യഥാര്‍ത്ഥ ശില്‍പി അക്ബറാണെന്നും പറയപ്പെട്ടു. ഇന്ത്യയില്‍ സെക്കുലര്‍ സ്റ്റേറ്റ് സ്ഥാപിച്ച ഭരണധികാരി അക്ബറാണ്. അക്ബര്‍ നിര്‍മ്മിച്ച നഗരമാണ് ഫത്തേപൂര്‍ സിക്രി. ഫത്തേപൂര്‍ സിക്രിയുടെ കവാടമാണ് ബുലന്ദ് ദര്‍വാസ. ഇന്ത്യയുടെ ഏറ്റവും വലിയ കവാടങ്ങളിലൊന്നാണിത്. ലാഹോര്‍ കോട്ട പണി കഴിപ്പിച്ചത് അക്ബറിന്റെ കാലത്താണ്. തൗഹിദ് ഇലാഹി എന്ന മതം ഇദ്ദേഹത്തിന്റേതാണ്. പിന്‍ക്കാലത്ത് ഇത് ദിന്‍ ഇലാഹി എന്നറിയപ്പെട്ടു. തീര്‍ത്ഥാടക നികുതി നിര്‍ത്തലാക്കിയ ഭരണാധികാരിയും അക്ബറാണ്. അക്ബറുടെ സദസ്സിലെ പ്രധാനിയായിരുന്നു താന്‍സെന്‍. അലഹബാദ് എന്ന പേരിനുടമ അക്ബറാണ്. ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തിയ മുഗള്‍ ചക്രവര്‍ത്തിയും അക്ബറാണ്

Related Posts