ഏഷ്യന്‍ ഗെയിംസിന്റെ തുടക്കം: കെ.എ.എസ്,എല്‍.ഡി.സി പരീക്ഷകള്‍ക്ക് ഒരുപോലെ അറിഞ്ഞിരിക്കേണ്ടത്…!!!

1951- ല്‍ ന്യൂഡല്‍ഹിയില്‍ ആദ്യ എഷ്യന്‍ ഗെയിംസിന്റെ വേദിയുണര്‍ന്നപ്പോള്‍ അത് ചരിത്രത്തെതന്നെ അടയാളപ്പെടുത്തുന്ന ഒന്നായിരുന്നു.മാര്‍ച്ച് 4 ന് 40,000 ത്തോളം കാണികളെ സാക്ഷി നിര്‍ത്തിയാണ് ഏഷ്യന്‍ രാജ്യങ്ങളുടെ കായിക മാമാങ്കത്തിന് അരങ്ങുണര്‍ന്നത്. ഏഷ്യാഡ് എന്ന വിളിപ്പേരുള്ള എഷ്യന്‍ ഗെയിംസിന്റെ ആദ്യ വരവിനെ ജനം വലിയ രീതിയില്‍ സ്വാഗതം ചെയ്തു. അന്നത്തെ പ്രസിഡന്റായിരുന്ന ഡോ. രാജേന്ദ്ര പ്രസാദാണ് ഏഷ്യന്‍ ഗെയിംസ് ഉദ്ഘാടനം ചെയ്തത്. 11 രാജ്യങ്ങളില്‍ നിന്നായി 489 അത്ലറ്റുകള്‍ ആദ്യ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്തു. പ്രൊഫ. ഗുരുദത്ത് സോന്ധിയുടെ ആശയമാണ് ഏഷ്യന്‍ ഗെയിംസിന്റെ പിറവിക്കു വഴിയൊരുക്കിയത്. ആദ്യ ഏഷ്യന്‍ ഗെയിംസില്‍ 15 സ്വര്‍ണവും, 16 വെള്ളിയും 21 വെങ്കലവും ഉള്‍പ്പെടെ ജപ്പാന്‍ ഒന്നാമതെത്തി. ഇന്ത്യക്കായിരുന്നു രണ്ടാം സ്ഥാനം. ഇന്ത്യയുടെ ലെവി പിന്റോ 100,200 മീറ്ററുകളില്‍ സ്വര്‍ണംമെഡല്‍ നേടി.400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മലയാളിയായ എരോള്‍ ഡിക്ലേസ് നാലാമതെത്തി. ഇദ്ദേഹമാണ് എഷ്യന്‍ ഗെയിംസില്‍ പങ്കെടുത്ത ആദ്യ മലയാളി.2018 ലാണ് ഏറ്റവും ഒടുവില്‍ ഏഷ്യന്‍ ഗെയിംസ് നടന്നത്. ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ഗെയിംസില്‍ ചൈനയാണ് ഒന്നാമതെത്തിയത്. 2022 ല്‍ ചൈനയിലാണ് അടുത്ത ഏഷ്യന്‍ ഗെയിംസ് നടക്കുക.

Related Posts