പഞ്ചവത്സര പദ്ധതികള്‍…. അറിഞ്ഞിരിക്കാം…. എളുപ്പത്തില്‍തന്നെ…!!!

1951 ലാണ് മോഹനന്‍ കൃഷിയിലേക്ക് തിരിഞ്ഞത്. വെള്ളംശേഖരിച്ചു നിറത്തിയും തുടര്‍ന്ന് ജലസേനം നടത്തിയും കൃഷിയിടങ്ങള്‍ സംരക്ഷിച്ചു.
2.1 സെന്റിലാണ് കൃഷിയിറക്കാന്‍ തീരുമാനിച്ചതെങ്കിലും പിന്നീട 3.6 സെന്റില്‍ മോഹനന്‍ കൃഷിയിറക്കി.മക്കളും ഭാര്യയും ഉള്‍പ്പെടുന്ന സന്തുഷ്ട കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. അന്നൊക്കെ കുടുംബാസൂത്രണത്തിന് വലിയ പ്രാധാന്യമുണ്ടായിരുന്നു. ഹരോള്‍ഡ് ഡോമര്‍ എന്ന സുഹൃത്താണ് മോഹനന് കൃഷി രീതികളെക്കുറിച്ച് ആദ്യമായി പറഞ്ഞുക്കൊടുത്തത്. യൂജിസിയുടെ ഗ്രാന്റ് കിട്ടുന്ന മുറക്ക് യൂണിവേഴ്‌സിറ്റില്‍ അയച്ച് മക്കളെ പഠിപ്പാക്കാംമെന്ന് കണക്കുകൂട്ടി മോഹനന്‍ ഇരിക്കുമ്പോഴാണ് ഭക്രാനംഗലിന്റെയും ഹിരാകുഡിന്റെയും നിര്‍മ്മാണം നടക്കുന്നത്.കെ.എന്‍ രാജ് അപ്പോള്‍ ആമുഖം എഴുതുകയും ചെയ്തു. ദാമോദര്‍വാലി പദ്ധതിയും ആ സമയങ്ങളില്‍ ആരംഭിച്ചതോടെ സാമൂഹ്യ വികസന പദ്ധതിയായ നാഷ്ണല്‍ എക്‌സറ്റെന്‍ഷന്‍ സര്‍വ്വീസ് ആരംഭിക്കാന്‍ കര്‍ഷകനായ മോഹനന്‍ തീരുമാനിച്ചു.

ഇവിടെ പദ്ധതി ആരംഭിച്ച വര്‍ഷം 1951
(1951-56)
(മോഹനനന്‍ എന്നത് ഏതെങ്കിലും ഒരാള്‍ എന്നെ ഉദ്ദേശിക്കുന്നുള്ളു.)
കൃഷിയായിരുന്നു പ്രധാന ലക്ഷ്യം
ലക്ഷ്യമിട്ട വളര്‍ച്ച നിരക്കാണ് 2.1, എന്നാല്‍ നേടിയത് 3.6
ഹരോള്‍ഡ് ഡോമര്‍ മോഡല്‍ എന്നറിയപ്പെടുന്നു.
സന്തുഷ്ട കുടുംബം എന്നത് കുടുംബാസൂത്രത്തിനും പ്രാധാന്യം നല്‍കിയ പദ്ധതിയെയാണ് സൂചിപ്പിക്കുന്നത്.
യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ ആരംഭിച്ചു.
ഭക്രാനംഗലിന്റെയും ഹിരാകുഡിന്റെയും നിര്‍മ്മാണം നടന്നു.
ദാമോദര്‍വാലി പദ്ധതി ആരംഭിച്ചു.
സാമൂഹ്യ വികസന പദ്ധതിയായ നാഷ്ണല്‍ എക്‌സറ്റെന്‍ഷന്‍ സര്‍വ്വീസ് ആരംഭിച്ചു.
ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആമുഖം എഴുതിയത് കെ.എന്‍ രാജ്്)

Next Post

നോബേല്‍ സമ്മാനം: കാരണം ഇതാണ്....!!!

Fri Nov 15 , 2019
ആര്: സ്വീഡിഷ് രസതന്ത്രജ്ഞനായ ആല്‍ഫ്രഡ് നോബേലാണ് നോബേല്‍ സമ്മാനം പ്രഖ്യാപിച്ചത്.’ എന്തുകൊണ്ട്: സ്‌ഫോടക വസ്തുക്കളുടെ നിര്‍മ്മാണത്തിലൂടെ കോടീശ്വരനായ ആല്‍ഫ്രഡ് നോബേല്‍ മനുഷ്യ രാശിയുടെതന്നെ നാശത്തിനു കാരണമാകാവുന്ന തന്റെ കണ്ടുപിടുത്തത്തില്‍ നിന്നു ലഭിച്ച പണം മനുഷ്യ നന്‍മക്കായിതന്നെ നല്‍കാമെന്ന് തീരുമാനിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ സ്വത്തിന്റെ വലിയൊരു പങ്ക് സാഹിത്യം,വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം,രസതന്ത്രം,സമാധാനം എന്നീ മേഖലകളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കുന്നവര്‍ക്കായി നീക്കിവെയ്ക്കാന്‍ തീരുമാനിച്ചതേ തുടര്‍ന്നാണ് നോബേല്‍ സമ്മാനം പ്രഖ്യാപിച്ചത്. ഒരു സര്‍ക്കാര്‍ ജോലി നിങ്ങളുടെ സ്വപ്നമാണെങ്കില്‍ AIM INDIA നിങ്ങളെ സഹായിക്കുന്നു. ഞങ്ങളുടെ വണ്‍ടൈം രജിസ്‌ട്രേഷന്‍ വെറും […]