2.കെ എ എസ്് നേടാന്‍ അറിഞ്ഞിരിക്കാം: സിന്ധു നദീതട സംസ്‌കാരം.( പ്രാചീന ഇന്ത്യ) ( Indus Valley Civilization) Part 1

കെ എ എസ് പരീക്ഷയുടെ സിലബസില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രാചീന ഇന്ത്യയെന്ന ഭാഗത്തിലാണ് നമ്മള്‍ സിന്ധുനദീതട സംസ്‌ക്കാരത്തെക്കുറിച്ച് പഠിക്കുന്നത്. സിന്ധു നദീതട സംസ്‌കാരം ഉടലെടുത്തത് സംബന്ധിച്ച് ഇന്നും അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നു.സാംസ്‌കാരികതയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ ഏറ്റവും പ്രധാന പങ്കു വഹിച്ച ജോണ്‍ മാര്‍ഷലാണ് സിന്ധു നദീതട സംസ്‌കാരം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്. ഇദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ബിസി 3250 മുതല്‍ ബിസി 2750വരെയാണ് സിന്ധുനദീതട സംസ്‌കാരം.ചെമ്പ് ഉപയോഗിച്ചുള്ള ആയുധങ്ങള്‍ ഉപയോഗിച്ചിരുന്നതിനാല്‍ താമ്രശിലാ സംസ്‌കാരം ഇന്നും അറിയപ്പെട്ടിരുന്നു.(Chalcolithic Civilization)

Next Post

സിന്ധു നദീതട സംസ്‌കാരവുമായി ബന്ധപ്പെട്ട പ്രധാന കേന്ദ്രങ്ങള്‍

Mon Nov 4 , 2019
ഹാരപ്പ ഹാരപ്പ കണ്ടെത്തിയത് രവി നദിയുടെ തീരത്ത് 1921 ല്‍ പഞ്ചാബ് പ്രവിശ്യയായിരുന്ന മോണ്ട് ഗോമറി ജില്ലയില്‍ നിന്നാണ് കണ്ടെത്തിത്. ദയാറാം സാഹ്നിയായിരുന്നു ഇതിന് നേതൃത്വം നല്‍കിയത്. ഇന്നിത് പാക്കിസ്ഥാനിലാണ്. ഋഗ്വേദത്തില്‍ ഹരിയുപിയ എന്ന് പരാമര്‍ശിക്കുന്നത് ഹാരപ്പ 23500 ആളുകള്‍ ജീവിച്ചിരുന്നതായാണ് നിഗമനം വലിയ പത്തായപ്പുര കണ്ടെത്തിയതും ഹാരപ്പയിലാണ്‌.