കാര്‍ഷിക കേരളത്തിലെ പ്രധാന വിളകളും ഒപ്പം ഉല്‍പാദനത്തില്‍ മുമ്പിലുള്ള ജില്ലകളും…!!! ഇങ്ങനെയും ഒന്നു പഠിച്ചുനോക്കാം

ചായ കുടിക്കാന്‍ ഇടുക്കിയില്‍ എത്തിയ വൈശാഖിന് വയനാട്ടിലെത്തി കാപ്പികുടിക്കാന്‍ തോന്നി.വയനാട്ടില്‍ നിന്ന് കാപ്പികുടിച്ച് തിരികെ പാലക്കാടു നിന്നും ഓറഞ്ചുംവാങ്ങി അവന്‍ മലപ്പുറത്തെത്തിയപ്പോള്‍ മലപ്പുറത്തുനിന്നും വീട്ടിലേക്ക് കൊണ്ടുപോകാന്‍ ഒരു കിലോ ഏത്തപ്പഴംവാങ്ങി.പൈനാപ്പിളിന്റെ കേന്ദ്രമായ എര്‍ണാകുളത്തെ വീട്ടില്‍ എത്തിയപ്പോള്‍ അമ്മ പറഞ്ഞു. മോനേ നല്ല പാലക്കാടന്‍മട്ട അരിയുടെ ചോറുണ്ണാം. ചോറിനൊപ്പം തിരുവനന്തപുരത്തു നിന്നും അമ്മാവന്‍ക്കൊണ്ടുവന്ന കപ്പയും കഴിച്ച് അവനൊന്നു മയങ്ങി. നാളെ ഇടുക്കിയിലേക്ക് പോകണം.ഇടുക്കിയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും കുരുമുളകും ഗ്രാമ്പുവും കുറച്ച് ഏലക്കയുംക്കൊണ്ടു വരണം. തിരികെയെത്തി തേങ്ങ വാങ്ങാന്‍ കോഴിക്കോടുപോകുമ്പോള്‍ അതു വഴി പാലക്കാടിറങ്ങി നാടന്‍മാങ്ങയും വാങ്ങി തരികെ മടങ്ങുമ്പോള്‍ മലപ്പുറത്തെത്തുമ്പോള്‍ നല്ല വെറ്റില വാങ്ങി ഒന്നു മുറക്കി തുപ്പണം….!